മേപ്പയ്യൂർ: നരേന്ദ്ര മോദിയുടെ ഭരണം കുത്തക കമ്പനികളെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് എൽ.ജെ.ഡി. സംസ്ഥാന ജന സെക്രട്ടറി എം.കെ.ഭാസ്കരൻ പറഞ്ഞു. പഴയ കാല സോഷ്യലിസ്റ്റുകൾ നടത്തിയ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളാണ് പുതിയ തലമുറ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന പി.കെ. മൊയ്തീൻ അനുസ്മരണ സമ്മേളനം മേപ്പയ്യൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ബാലൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. എൽ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത്, സുനിൽ ഓടയിൽ, പി. പി ബാലൻ, കെ.എം. ബാലൻ, എ.കെ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.