മേപ്പയൂർ: മെയ് 28 ന് കോഴിക്കോട് നടക്കുന്ന ലോക് താന്ത്രിക്ക് ജനതാദൾ സംഘടിപ്പിക്കുന്ന എം.പി.വീരേന്ദ്രകുമാർ അനുസ്മരണ റാലി വിജയിപ്പിക്കുന്നതിനു വേണ്ടി ചേർന്ന പാർട്ടി പഞ്ചായത്ത് പ്രസിഡണ്ടുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ, തൃതല പഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, വർഗ്ഗ- പോഷക സംഘടന ജില്ലാ പ്രസിഡണ്ടുമാർ പാർട്ടി ജില്ലാ - മണ്ഡലം ഭാരവാഹികൾ, എന്നിവരുടെ യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ എൻ.സി.മോയിൻ കുട്ടി അദ്ധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. മെയ് 27 ന് ജില്ലയിൽ 500 കേന്ദ്രങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. 1000 കേന്ദ്രങ്ങളിൽ സ്മൃതികുടീരം നിർമിച്ച് പുഷ്പാർച്ചന നടത്താനും തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികളായ വി.കുഞ്ഞാലി , എം.കെ. ഭാസ്ക്കരൻ, സലിം മടവൂർ, എൻ.കെ. വത്സൻ, സംസ്ഥാന കമ്മറ്റി മെമ്പർ പി.കിഷൻ ചന്ദ്, ജില്ല, ഭാരവാഹികളായ എം.പി. ശിവാനന്ദൻ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേം ഭാസിൻ, ഗണേശൻ കാക്കൂർ, എന്നിവരും, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും, ജനപ്രതിനിധി
കളും സംസാരിച്ചു.