മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി പണി പൂർത്തീകരിച്ച കറുത്തേടത്ത് മുക്ക് - പുത്തൂകുന്ന്റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവ്വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷനായിരുന്നു. വികസന സമതി കൺവീനർ കെ.കെ. സുനിൽകുമാർ , പി.കെ.പ്രകാശൻ, ചന്തു കൂഴിക്കണ്ടി, രാജൻ കറുത്തേടത്ത്, മേലാട്ടു നാരായണൻ, ആയലാട്ട് ശോഭ , കമ്മററി കൺവീനർ സോനു വി.പി, ധാനിഷ് എന്നിവർ പ്രസംഗിച്ചു.