മേപ്പയൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023 -24 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈശരോത്ത് മുക്ക് കുഞ്ഞോത്ത് താഴറോഡിൻ്റ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ വി പി ബിജു അധ്യക്ഷനായിരുന്നു. എം വി സാബു, മഹേഷ് കുഞ്ഞോത്ത് , കൂനിയത്ത് നാരായണൻ, വിജില എന്നിവർ സംസാരിച്ചു.