മേപ്പയ്യൂർ: സംസ്ഥാന സർക്കാറിന്റെ ആദ്യ വാഗ്ദാനങ്ങളിലൊന്നായ സമ്പൂർണ്ണ ദാരിദ്ര നിർമ്മാജനം ചെയ്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവ്വെയിൽ കണ്ടെത്തിയവർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു. മേപ്പയ്യൂരിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ കാർഡ് വിതരണം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സെക്രട്ടരി കെ.പി. അനിൽകുമാർ, അസി സെക്രട്ടരി, എം ഗംഗാധരൻ , വി.ഇ.ഒ. ഐ ഷൈജിത്ത് എന്നിവർ സംസാരിച്ചു.