മേപ്പയ്യൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വിവിധ ഇടങ്ങളിൽ വൻ നാശനഷ്ടം. കൊഴുക്കല്ലൂർ പി.കെ.എം സുരേഷ് കുമാറിൻ്റെ വീട്ടിൽ തെങ്ങ് വീണു മതിൽ തകർന്നു. തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വകസ്ഥലത്ത് തെങ്ങുകൾ മുറിഞ്ഞു വീണു. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി. ആശാരിൻ്റെ മീത്തൽ കുഞ്ഞിക്കണ്ണൻ്റെ വിട്ടുവളപ്പിൽ അടുത്ത പറമ്പിൽ നിന്ന് പ്ലാവ് വീണു നാശനഷ്ടമുണ്ടായി. വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ, മെമ്പർമാർ സന്ദർശിച്ചു. വിളയാട്ടുരിലെ കൈപ്പുറത്ത് അബ്ദുള്ള, കൈപ്പുറത്ത് രാജേഷ്, പൊക്കിട്ടാത്ത് മീത്തൽ മനോജ്, പൊക്കിട്ടാത്ത് വാസു, താഴെ മുട്ടപ്പറമ്പിൽ ലീല, എടക്കുടി നാസർ എന്നിവരുടെ വീടുകൾക്കും പറമ്പിലും നാശനഷ്ടമുണ്ടായി.