പേരാമ്പ്ര: മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ്റെ അദ്ധ്യക്ഷതയിൽ ടി.പി രാമകൃഷ്ണൻ എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 13 വ്യത്യസ്ത കാറ്റഗറിയിലെ കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക സർവകലാശാലയിൽ നിന്നും അഗ്രോണമി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ മേപ്പയൂർ കൃഷി ഓഫീസർ ആർ.എ അപർണയെയും കർഷക ദിനത്തിൽ ആദരിച്ചു. ഭാസ്കരൻ നായർ കളത്തിൽ, കുഞ്ഞിരാമൻ കീഴ്ട്ട്, ഗോപാലൻ അഞ്ചുമൂലയിൽ, ചന്ദ്രിക കായമ്മംകണ്ടി, തരംഗ് ദീപ് പുളിയുള്ളകണ്ടി, മനോജ് കുമാർ വാരിയംപറക്കൽ, ബഷീർ ചക്കോത്ത്, മജ്നു മേക്കുന്നംകണ്ടി, നിതിൻ കുമാർ പൂക്കാരത്ത്, മോഹനൻ ചെറുവത്ത്മീത്തൽ, രാധാകൃഷ്ണൻ മണാട്ട്, ഉണ്ണികൃഷ്ണൻ നൊട്ടികണ്ടിമീത്തൽ, ആയിഷു കിഴക്കേചാലിൽ എന്നിവരെയാണ് കർഷക ദിനത്തിൽ ആദരിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റി നിർത്തി ചടങ്ങ് മാത്രമായാണ് കർഷകദിനം ആചരിച്ചത്. യുവജനങ്ങളിൽ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കാനും കൃത്യമായും ശാസ്ത്രീയമായും കൃഷി ചെയ്യാനും വേണ്ടി കൃഷി വകുപ്പ് പുറത്തിറക്കിയ 'കതിർ' മൊബൈൽ ആപ്പ് കർഷകർക്കായി പരിചയപ്പെടുത്തി. നൂതന സാങ്കേതിക വിദ്യകളിലൂടെ കർഷകർക്ക് കാർഷിക അറിവുകൾ ആപ്പ് വഴി ലഭിക്കും. ഇത് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മേലടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പ്രസന്ന,
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ, വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ, സർവ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് കെ രാജീവൻ, ടൗൺ ബാങ്ക് പ്രസിഡൻ്റ് കെ കെ രാഘവൻ, കാർഷിക കർമ്മസേനാ സെക്രട്ടറി കുഞ്ഞിരാമൻ കിടാവ്, കാർഷിക വികസന സമിതി അംഗങ്ങളായ എൻ. കെ ചന്ദ്രൻ, അബ്ദുൾ സലാം നാഗത്ത്, കെ.കെ മൊയ്തീൻ, നിഷാദ് പൊന്നംകണ്ടി, കെ.എം രവീന്ദ്രൻ, സീനിയർ വെറ്റിനറി സർജൻ ഡോ.കെ.ടി മുസ്തഫ, കൃഷി അസിസ്റ്റൻ്റ്മാരായ എസ്.സുഷേണൻ,സി.എസ് സ്നേഹ എന്നിവർ ആശംസകൾ അറിയിച്ചു. കേരള ഗ്രാമീണ ബാങ്ക്, ഫെഡറൽ ബാങ്ക്, അഗ്രിക്കൾച്ചറൽ മർക്കൻ്റൈൽസ് സൊസൈറ്റി,ഹൗസിംഗ് സൊസൈറ്റി, അർബൻ സൊസൈറ്റി തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു. ആദരിക്കപ്പെട്ട കർഷകർക്ക് സർവ്വീസ് കോ - ഒപ്പേറേറ്റീവ് ബാങ്ക് കാർഷിക ഉപകരണങ്ങളും കർഷക ദിനത്തിൽ പങ്കെടുത്തവർക്ക് കേരഗ്രാമം സമിതി കവുങ്ങിൻ തൈകളും നൽകി. കൃഷി ഓഫീസർ ഡോ.ആർ.എ അപർണ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ നന്ദി പറഞ്ഞു.