മേപ്പയൂർ: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ മേപ്പയൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി സി സി ജനറൽ സിക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. ഡി സിസി എക്സിക്യൂട്ടീവ് മെമ്പർ കെ.പി വേണു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
രാമചന്ദ്രൻ നീലാംബരി, കെ അഷറഫ്, ശ്രീനിലയം വിജയൻ, സുധാകരൻ പറമ്പാ,ട്ട് ടി.കെ. ഗോപാലൻ, പി അശോകൻ, എ അർഷാദ്, പ്രസന്നകുമാരി മൂഴിക്കൽ, കെ ശ്രീകുമാർ, എംപി കുഞ്ഞികൃഷ്ണൻ, പി പി ഗോപാലൻ, പി.കെ ബീന എന്നിവർ പ്രസംഗിച്ചു. കെ കെ ദാസൻ, ഷബീർ ജന്നത്ത്, ഒകെ ചന്ദ്രൻ, ജിഷ മാടായി, ശശി ഊട്ടേരി, ശശി പാറോളി, എം കെ സുരേഷ് ബാബു, ഇ പ്രദീപ്കുമാർ, ആന്തേരി ഗോപാലകൃഷ്ണൻ, കെ. പി അരവിന്ദൻ, വിജയൻ ആവള എന്നിവർ നേതൃത്വം നൽകി.