പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയൻ കൊള്ളക്കാരെയും കള്ളക്കടത്തു മാഫിയക്കാരെയും സംരക്ഷിക്കുകയാണെന്ന് യു.ഡി എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ. ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എൽ എ യെ തള്ളി ആരോപണ വിധേയരായ പി. ശശി, ഏ.ഡി ജി പി. അജിത് കുമാർ എന്നിവരെ സംരക്ഷിക്കുകയാണെന്നും തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ പൂർണ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സിക്രട്ടറി ഇ അശോകൻ, നിജേഷ് അരവിന്ദ്, നളിനി നല്ലൂർ, കെ.പി വേണുഗോപാൽ, എം.പി ബാലൻ, ഏ.കെ. കുട്ടികുട്ടിക്കൃഷ്ണൻ, വി.വി അമ്മത്, ശ്രീനിലയം വിജയൻ, ജിഷ കിഴക്കെ മാടായി, സി.എം ബാബു എന്നിവർ പ്രസംഗിച്ചു. പി.പി റഫീഖ് സ്വാഗതവും കെ അഷറഫ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് പി.കെ. അനീഷ് എടത്തിൽ, ശിവൻ ടി കെ, ഗോപാലൻ കെ.പി, അബ്ദുറഹിമാൻ ടി.പി, നാരായണൻ ഇ, രാമചന്ദ്രൻ കെ.വി, രജിത പി.കെ, ബീന, ആദിൽ മുണ്ടിയത്ത്, ജി തേഷ് പുതിയടുത്ത്, റിൻജുരാജ് എന്നിവർ നേതൃത്വം നൽകി.