മേപ്പയൂർ: പഞ്ചായത്ത് 17-ാം വാർഡ് കാരേക്കണ്ടി അംഗൻവാടി പ്രവേശനോത്സവത്തിൽ പിരിഞ്ഞു പോകുന്ന കുട്ടികൾ പുതുതായി വന്ന കുട്ടികളെ ഉപഹാരങ്ങളും പൂക്കളും, മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. പിരിഞ്ഞു പോകുന്ന മക്കൾക്ക് പുതിയ കുട്ടികളും ഉപഹാരം നൽകി. യോഗത്തിൽ സുധാകരൻ നാഗത്ത് അദ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം ചെയ്തു. പി.ടി. റസിയ , മോഹൻദാസ് അയ്യറോത്ത്, സുബൈർ നാഗത്ത് ,സിൻസിയ, കെ.കെ. വിനോദൻ എൻ.പി.ലത , കെ. ഒ.സജിത എന്നിവർ സംബന്ധിച്ചു.