മേപ്പയ്യൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും , മേലടി ബ്ലോക്ക് പഞ്ചായത്തും, സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം-23 മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂളിൽനടന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. സമാധാനവും, സ്നേഹവും, അനുകമ്പയും പരസ്പര വിശ്വാസവും, നിലനിന്നാൽ മാത്രമെ രാജ്യ പരാഗതി ഉണ്ടാവുകയുള്ളൂ എന്നും, കലാപ്രവർത്തനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാന്നെന്നും എം.എൽ.എ. നിർദ്ദേശിച്ചു.
അതിന് കേരളോത്സവം പോലത്തെ പ്രവർത്തനം സംഘടിപ്പിച്ച് സജീവമായി നാലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്യക്ഷത വഹിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരിഷ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന ,ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ എ.എം. രവിന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ. രാമചന്ദ്രൻ, കുഞ്ഞമ്മദ് മദനി, ഇ. കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടരി ജോബി സാലസ് എന്നിവർ സംസാരിച്ചു.