BREAKING NEWS
dateFRI 26 JUN, 2026, 10:45 AM IST
dateFRI 26 JUN, 2026, 10:45 AM IST
back
Homeregional
regional
Aswani Neenu
Thu Jun 25, 2026 05:04 PM IST
ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി; ട്രാക്കിൽ വീണ അഴിയൂർ സ്വദേശിയുടെ കാൽ മുട്ടിനു താഴെ നഷ്ടമായി
NewsImage

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) ഗുരുതര പരുക്കേറ്റത്. ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്.

ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി തുടർ നടപടി സ്വീകരിച്ചു. 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാൽപാദം ട്രാക്കിൽ നിന്നും കിട്ടിയിരുന്നു. അൻസാറിനൊപ്പം കാൽപാദവും ആശുപത്രിയിലെത്തിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE