ബുധനൂര്‍(ആലപ്പുഴ): അങ്കണവാടിയില്‍ വിതരണംചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. 2025 ജനുവരി 22-ന് ബുധനൂര്‍ പഞ്ചായത്തിലെ അങ്കണവാടികള്‍ക്കു വിതരണംചെയ്ത പാക്കറ്റുകളിലൊന്നിലാണ് ചത്ത പല്ലികളെ കണ്ടത്.
വീട്ടുകാര്‍ പാക്കറ്റ് പൊട്ടിച്ച് കുറുക്കു തയ്യാറാക്കാന്‍ തുടങ്ങുമ്പോള്‍ രണ്ട് പല്ലികളെ ചത്തുണങ്ങിയ നിലയില്‍ കാണുകയായിരുന്നു. വീട്ടുകാര്‍ അങ്കണവാടി അധ്യാപികയെ വിവരമറിയിക്കുകയും അധ്യാപിക ആ പാക്കറ്റ് അമൃതം പൊടി സൂപ്പര്‍വൈസറെ വിളിച്ച് കാണിക്കുകയും സി.ഡി.പി.ഒ.യ്ക്ക് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. അങ്കണവാടികള്‍ക്കായി മാന്നാറിലെ കുടുംബശ്രീ യൂണിറ്റായ അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21-ന് നിര്‍മിച്ചു തയ്യാറാക്കിയ 500 ഗ്രാമിന്റെ കവറിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.