പേരാമ്പ്ര : സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. സ്റ്റീൽ ഇന്ത്യക്ക് സമീപം വൈകീട്ട് 6.45-ഓടെയാണ് അപകടം. പരിക്കേറ്റ കാർഡ്രൈവർ മുതുകാട് പഴുപ്പട്ട റനീഷി(35)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്ന് കുറ്റ്യാടിഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും പേരാമ്പ്രയിൽ നിന്ന് ഉള്ളിയേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.