
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കറുവങ്ങാടാണ് അപകടമുണ്ടായത്. ഇലക്‌ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.
മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ മൂവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.