BREAKING NEWS
dateSUN 26 JUL, 2026, 9:29 AM IST
dateSUN 26 JUL, 2026, 9:29 AM IST
back
Homeregional
regional
SREELAKSHMI
Sat Sep 07, 2024 09:40 AM IST
കൂ​ത്താ​ളി​യി​ല്‍ വ​യോ​ധി​ക​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ക​ൻ അ​റ​സ്റ്റി​ൽ
NewsImage

പേ​രാ​മ്പ്ര: കൂ​ത്താ​ളി​യി​ല്‍ വ​യോ​ധി​ക​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ക​ൻ അ​റ​സ്റ്റി​ൽ. ചാ​ത്ത​ങ്കോ​ട്ട് ശ്രീ​ലേ​ഷി​നെ​യാ​ണ് (39) പേ​രാ​മ്പ്ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കൂ​ത്താ​ളി ര​ണ്ടേ​യാ​റി​ലെ വീ​ട്ടി​ൽ ചാ​ത്ത​ങ്കോ​ട്ട് ശ്രീ​ധ​ര​നെ (69) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ക​ൻ ശ്രീ​ലേ​ഷി​നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ പി. ​ജം​ഷീ​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 

മൂ​ന്നു വ​ര്‍ഷം മു​മ്പ് മ​ക​ന്‍ ഇ​യാ​ളെ ബൈ​ക്ക് ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ ശ്രീ​ധ​ര​ൻ കാ​ലൊ​ടി​ഞ്ഞ് ദീ​ര്‍ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​ച്ഛ​നും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ്രീ​ധ​ര​ന്റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE