കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു. കല്ലാനോട് ആനിക്കൽ ജിബിൻ ജോർജ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവ് നിരന്തരം നാട്ടിലെ സമാധാനാന്തരീക്ഷത്തിന് ഭംഗംവരുത്തുന്നതായി പൊലീസ് പറഞ്ഞു.
കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മനോജ് കുമാർ, എസ്.ഐ അംഗജൻ, എ.എസ്.ഐ രഞ്ജിഷ്, സി.പി.ഒമാരായ സോജൻ, നിജി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.