പേരാമ്പ്ര :കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ അടിപിടി. ശനിയാഴ്ച വൈകിട്ടാണ് നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നയാളാണ് എന്ന് പോലീസ് പറയുന്നു.
പോലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാറക്കാടന്‍ റംഷാദ്, കല്ലുടമ്പൻ റഷീദ് എന്നിവര്‍ തമ്മിലാണ് ടൗണില്‍ അടിപിടിയുണ്ടായതെന്നും ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു.
മദ്യപിച്ചുള്ള തര്‍ക്കമാണ് നടുറോഡിലെ അടിപിടിയില്‍ കലാശിച്ചതെന്നാണ് വിവരം. പട്ടാപ്പകല്‍ ആയിരുന്നു കയ്യാങ്കളി. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. ഇതിനിടെ ചിലര്‍ ഇവരെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തടയാന്‍ ശ്രമിച്ച ഒരാള്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു