കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഓഞ്ഞിലിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ശനിയാഴ്ച ഉച്ചയ്ക്ക് മാജിക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സ്ത്രീ ഉൾപ്പെടുന്ന സംഘമാണ് വാഹനത്തിൽ കുട്ടിയെ പിന്തുടർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
വാഹനത്തിൽ കയറാനും വീട്ടിൽ കൊണ്ടുപോയി വിടാമെന്നും സംഘത്തിലുള്ള സ്ത്രീ പറഞ്ഞപ്പോൾ കുട്ടി അതിന് തയ്യാറായില്ല. തുടർന്ന് ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറി. അതോടെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ കൂരാച്ചുണ്ട് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ച് വരുകയാണെന്ന് പോലീസ് അറിയിച്ചു.