നടുവണ്ണൂർ: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ മാധവന് നാട് വിട ചൊല്ലി. നടുവണ്ണൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ നാടിൻ്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു.ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽഎമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ വിജയൻ, ഡോ.എം.കെ മുനീർ, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ്, രാഷ്ട്രീയ നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, സി.കെ നാണു, സത്യൻ മൊകേരി, എ.പ്രദീപ് കുമാർ, പ്രഫുൽ കൃഷ്ണൻ, സി.എൻ വിജയകൃഷ്ണൻ, കെ.ടി കുഞ്ഞിക്കണ്ണൻ, പി.കെ ഫിറോസ്, കെ.എം. അഭിജിത്ത്, കെ.സി അബു, പി.പി മോഹനൻ, പി.ജെ മോൻസി സാംസ്കാരിക നേതാക്കളായ കെ.സി ഉമേഷ് ബാബു, വി.ആർ സുധീഷ്, ഡോ. ആസാദ്, എൻ.വി ബാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, ഗ്രോ വാസു, മാഗ്ളിൻ ഫിലോമിന തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ആർ.എം പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ചെയർമാൻ ടി.എൽ സന്തോഷ്, കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് ഹരിഹരൻ, അഡ്വ.പി.കുമാരൻകുട്ടി, ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ചെയർമാൻ എൻ.പി ഭാസ്കരൻ മാസ്റ്റർ എന്നിവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അടക്കം നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഏഴു ദിവസത്തെ ദു:ഖാചരണം ഉണ്ടായിരിക്കും.