കൂരാച്ചുണ്ട് : കൂരാച്ചുണ്ടിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി കഞ്ചാവുമായി മൂന്നുപേരെ കൂരാച്ചുണ്ട് പോലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് ചുമപ്പുങ്കമറ്റത്തിൽ സോണറ്റ് സന്തോഷ് (28), മലപ്പുറം എടവണ്ണപ്പാറ ഒമനൂർ പറമ്പാട്ടുപറമ്പിൽ മൻസൂർ അലി (23), കൊണ്ടോട്ടി മുതുവല്ലൂർ തവനൂർ ദാറുൽ അമാൻ വീട്ടിൽ അബുല്ലൈസ് (37) എന്നിവരാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് എസ്.ഐ. എസ്.ആർ. സൂരജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സോണറ്റ് സന്തോഷ് മുമ്പും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൻസൂർ അലിയെയും അബുല്ലൈസിനെയും മലപ്പുറത്ത് വധശ്രമക്കേസിൽ പ്രതികളായതിനാൽ കൊണ്ടോട്ടി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിലെ ഒരു വീട്ടിൽ നിന്ന് പോലീസ് എം.ഡി.എം.എ.യും പിടികൂടിയിരുന്നു.