BREAKING NEWS
dateFRI 28 AUG, 2026, 6:35 AM IST
dateFRI 28 AUG, 2026, 6:35 AM IST
back
HomeHealth
Health
SREELAKSHMI
Tue Jul 01, 2025 11:16 AM IST
റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി ;പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
NewsImage

പേ​രാ​മ്പ്ര: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടി. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി കു​ഞ്ഞാ​ലേ​രി ഷൈ​ലേ​ഷ് (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

പ​ര​സ്യം ന​ൽ​കി ആ​ളു​ക​ളെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും പി​ന്നീ​ട് ചെ​ന്നൈ തൃ​ച്ചി​യി​ൽ വെ​ച്ച് റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തി വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കു​ക​യും വ്യാ​ജ ട്രെ​യി​നി​ങ് ന​ൽ​കി വി​ശ്വ​സി​പ്പി​ച്ച ശേ​ഷം ഇ​തു​വെ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ പ​ണം വാ​ങ്ങു​ക​യും ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.പ​രാ​തി ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​യാ​ൾ നാ​ട്ടി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് ബാ​ലു​ശ്ശേ​രി തു​രു​ത്തി​യാട് നിന്ന് പേ​രാ​മ്പ്ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പ് പ​ണ​മു​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് പ്ര​തി ന​യി​ച്ചി​രു​ന്ന​ത്. പേ​രാ​മ്പ്ര എ​സ്.​ഐ ജം​ഷി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി.​എം. സു​നി​ൽ കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജോ​ജോ, ബൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING