പേരാമ്പ്ര : ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് സ്ത്രീക്ക് കുറുക്കന്റെ കടിയേറ്റു. പാടത്ത് പുല്ലരിയുന്ന സമയത്ത് വട്ടക്കണ്ടി രമയ്ക്കാണ് കാലിന് കുറുക്കന്റെ കടിയേറ്റത്. പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സതേടി. കരുവോട് ചിറയിലെ പാടത്ത് ഇല്ലത്തു പൊയിൽ ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് 5.45-ഓടെയാണ് സംഭവം. കുറുക്കന്റെ ആക്രമണത്തെ കൈയിലെ കത്തി ഉപയോഗിച്ച് രമ ചെറുത്തു.