പേരാമ്പ്ര : ടൗണിലെ സിറ്റി ബർഗർ കടയിൽ നിന്ന് ഭക്ഷണം കഴിച്ച പേരാമ്പ്ര പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 16 പേർക്ക് ഭക്ഷ്യവിഷബാധ. തിങ്കൾ വൈകിട്ടാണ് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയേറ്റതോടെ ആശുപത്രിയിൽ ചികിത്സതേടി.
പിന്നാലെ പൊതുജനാരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചു . ഇതേ പേരിൽ ടൗണിലെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളുംകൂടി പൂട്ടാൻ അധികൃതർ നിർദേശം നൽകി. മൂന്ന് സ്ഥാപനങ്ങൾക്കും പിഴയും ചുമത്തിയിട്ടുണ്ട് . പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി കെ ശരത് കുമാറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ എ ടി അനൂപും നേതൃത്വം നൽകി.