കോഴിക്കോട്: വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പീഡന പരാതി നൽകി അധ്യാപിക. കോഴിക്കോട് പേരാമ്പ്രയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപികയാണ് വ്യാജപരാതി നൽകിയത്. പത്താം ക്ലാസ് വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ പരാതി നൽകുകയായിരുന്നു.
പരാതി വ്യാജമെന്ന് കണ്ടെത്തിയ ചൈൽഡ്‌വെൽഫയർ കമ്മിറ്റി സംഭവം ആവർത്തിക്കരുതെന്ന് അധ്യാപികക്കും സ്‌കൂളിനും താക്കീത് നൽകി.അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ലഹരിക്കടിമയെന്ന് അധിക്ഷേപിച്ചെന്നും വിദ്യാർഥിനി പറഞ്ഞു.എന്തിനാണ് അധ്യാപിക ഇങ്ങനെ പരാതി നൽകിയതെന്ന് അറിയില്ലെന്നും വീട്ടുകാർ പറയുന്നു.