BREAKING NEWS
dateSUN 13 APR, 2025, 4:51 AM IST
dateSUN 13 APR, 2025, 4:51 AM IST
back
Homesections
sections
SREELAKSHMI
Sat Apr 05, 2025 03:22 PM IST
എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം;സന്തോഷം പങ്കിട്ട് അണിയറപ്രവർത്തകർ
NewsImage

കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന ഖ്യാതി ഇനി എമ്പുരാന് സ്വന്തം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. കഴിഞ്ഞവർഷം മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കിയ നേട്ടമാണ് എമ്പുരാൻ പഴങ്കഥയാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയ കളക്ഷൻ വെറും പത്ത് ദിവസംകൊണ്ട് എമ്പുരാൻ തിരുത്തിയെഴുതിയത്.

'മലയാളത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മലയാളസിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു ഇത്. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേതുംകൂടിയാണ്. തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും ആഹ്ലാദനിമിഷങ്ങൾക്കും കണ്ണീരിനുംകൂടിയാണ്'. അണിയറപ്രവർത്തകർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. പുതിയ പോസ്റ്റർ പങ്കുവെച്ചാണ് പുതിയ നേട്ടത്തേക്കുറിച്ച് അവർ സന്തോഷം പ്രകടിപ്പിച്ചത്.

ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞദിവസം അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറഞ്ഞു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്. ചിത്രത്തിന്റെ ആ​ഗോള ബോക്സോഫീസ് കളക്ഷൻ 250 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE