പേരാമ്പ്ര: സ്‌കൂട്ടറിൽ കൊണ്ടുവന്ന 280 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവ് ആവളയിൽ അറസ്റ്റിലായി. ഉള്ള്യേരി 19 അരുമ്പമലയിൽ അബിൻ ചന്ദ്ര (26) ആണ് അറസ്റ്റിലായത്.
വെള്ളി വൈകിട്ട് 6.30ന് യുവാവിനെ സംശയാസ്പദ സാഹചര്യത്തിൽ കണ്ട നാട്ടുകാർ പേരാമ്പ്ര എക്സൈസ് ഓഫീസിൽ അറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എൻ പി സുധീപ് കുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി, നൈജീഷ്, സബീർ, വി ജിനീഷ്, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.