
പേരാമ്പ്ര: കൃഷിഭവൻ ഓണത്തോടനുബന്ധിച്ച് ചെറുവണ്ണൂരിൽ സംഘടിപ്പിച്ച പച്ചക്കറി ഓണചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.ഷിജീത്ത് ഉൽഘാടനം ചെയ്തു. വികസന സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.ആർ.രാഘവൻ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏ.കെ.ഉമ്മർ, കെ.പി.ബിജു, എ.ബാലകൃഷ്ണൻ, കാർഷിക വികസന സമിതി അംഗങ്ങളായ വി.ദാമോദരൻ, കൊയിലോത്ത് ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ നിസ്സാമി സ്വാഗതവും കൃഷി അസിസ്റ്റൻറ് നന്ദിയും പറഞ്ഞു. കർഷകർക്ക് മുപ്പത് ശതമാനം വിലക്കുറവിൽ വിഷ രഹിത പച്ചക്കറി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ചന്തയുടെ ഉദ്ദേശം.