പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ് ലിം ലീഗിലെ പി. മുംതാസ് സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. അല്ലാഹുവിന്റെ നാമത്തിലാണ് മുംതാസ് പ്രതിജ്ഞ ചൊല്ലിയത്. ചെറുവണ്ണൂര്‍ അങ്ങാടിയില്‍നിന്ന് മുദ്രാവാക്യം വിളികളോടെ പഞ്ചായത്ത് ഓഫിസിലേക്ക് പുതിയ മെംബറെ ആനയിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. രാമചന്ദ്രന് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രബിത, അംഗങ്ങളായ ആദില നിബ്രാസ്, എം.എം. രഘുനാഥ്, പി. മോനിഷ, ഇ.ടി. ഷൈജ, എ. ബാലകൃഷ്ണന്, എ.കെ. ഉമ്മര്‍, കെ.പി. ബിജു, ആര്.പി. ശോഭിഷ്, എന്‍.ആര്. രാഘവന്, ഇ.കെ. സുബൈദ, ശ്രീഷ ഗണേഷ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുരേന്ദ്രന്, മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്.കെ. മുനീര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. മുംതാസ് വിജയിച്ചതോടെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. 15 സീറ്റിൽ എട്ടു സീറ്റാണ് ഇവർക്കുള്ളത്.