വടകര: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രിയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും രാഷ്ട്രീയ പ്രവർത്തകർക്ക് ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ടെന്നും കർഷക കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉൽഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷീജിത്ത് പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ വി.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി.നാരായണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആർ.പി.ശോഭിഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ.ഉമ്മർ, എ ബാലകൃഷ്ണൻ, കെ.എസ്.എസ് പി.യു നേതാവ് ബാബു ചാത്തോത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.പി.കുഞ്ഞികൃഷ്ണൻ ,വി.കുഞ്ഞിക്കേളപ്പൻ ,എൻ.പത്മനാഭൻ ,കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പി.ഗോപാലൻ, കുഞ്ഞമ്മത് ചെറുവോട്ട്, കർഷക കോൺഗ്രസ് നേതാവ് കുഞ്ഞിരാമൻ തിരുവോത്ത്, പ്രശാന്ത് നിരയിൽ ,എൻ.ബാബു, യമുന .ഡി എന്നിവർ സംസാരിച്ചു. വിജയൻ ആവള സ്വാഗതവും ജയ്കിഷ് എടത്തിൽ നന്ദിയും പറഞ്ഞു.