BREAKING NEWS
dateFRI 18 APR, 2025, 3:11 AM IST
dateFRI 18 APR, 2025, 3:11 AM IST
back
Homeregional
regional
Aswani Neenu
Tue Nov 26, 2024 05:25 PM IST
കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അവകാശം കർഷകർക്ക് നൽകണം; കർഷക കോൺഗ്രസ്
NewsImage

പേരാമ്പ്ര: കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് ചെറുവണ്ണൂർ കൃഷിഭവനിലേക്ക് നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളിൽ നിന്നും കാർഷിക വിളകൾക്ക് സംരക്ഷണം നൽകുക, വന്യ ജീവികൾ നശിപ്പിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുക, ആവള പാണ്ടിയും, കരുവോട് ചിറയും, പരപ്പുഴ പാണ്ടിയും പൂർണ്ണമായും കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കർഷക പെൻഷൻകുടിശ്ശിക സഹിതം വിതരണം ചെയ്യുക, കരുണാകരൻ സർക്കാർ കൃഷിഭവൻ മുഖേന നടപ്പിലാക്കിയ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽ റജീസ്റ്റർ ചെയ്തവർക്ക് സർക്കാർ സർവ്വിസിലെ മിനിമം പെൻഷൻ നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. 

കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന വി.ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ.സുരേന്ദ്രൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി.പി.നാരായണൻ, പട്ടയാട്ട് അബ്ദുള്ള, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂര്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജാത, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.പി അരവിന്ദൻ ,എം.പി.കുഞ്ഞികൃഷ്ണൻ, യു ഡി എഫ് കൺവീനർ പിലാക്കാട്ട് ശങ്കരൻ, കെ.പി.രവീന്ദ്രൻ, ക്ഷീരസംഘം പ്രസിഡണ്ട് കുഞ്ഞമ്മത്, ബഷിർ കറുത്തെടുത്ത്, വി.കണാരൻ, വേണുഗോപാലൻ മുയിപ്പോത്ത്, നിരയിൽ പ്രശാന്ത് , ഷാഫി ഇടത്തിൽ എന്നിവർ സംസാരിച്ചു. പി.പി.ഗോപാലൻ സ്വാഗവും ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിയും കർഷക കോൺഗ്രസ് നേതാവുമായ വിജയൻ ആവള നന്ദിയും പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE