ചെറുവണ്ണൂർ: ഇരുപത്തി ഒൻപത് ദിവസത്തോളമായി സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തി വരുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ചെറുവണ്ണൂർ മണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. കെ.പി അരവിന്ദാക്ഷൻ അദ്ധ്യക്ഷം വഹിച്ചു. വി.ബി രാജേഷ്, നളിനി നല്ലൂർ, വിജയൻ ആവള, വി.ദാമോദരൻ, മലയിൽ കേളപ്പൻ, സുജാത കെ.പി, ഷൈജ കെ.പി. എന്നിവർ സംസാരിച്ചു. സുധാകരൻ കെ.എം, സുഷമ, രാധ നിരയിൽ, രാമദാസ് സൗപർണ്ണിക എന്നിവർ നേതൃത്വം നൽകി