പേരാമ്പ്ര: ആശ-അംഗൻവാടി പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. കെ പി സി സി സംസ്ഥാന വ്യാപകമായി നടത്താൻ ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഉദ്ഘാടനം വി.ബി രാജേഷ് നിർവ്വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എൻ ടി ഷിജിത്ത്, കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.പി നാരായണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസ്മിന മജീദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള, പിലാകാട്ട് ശങ്കരൻ, രവീന്ദ്രൻ കിഴക്കയിൽ, വേണുഗോപാൽ മുയിപ്പോത്ത്, ബഷീർ കറുത്തെടുത്ത് എന്നിവർ സംസാരിച്ചു.