പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന മില്ലത്ത് എഡ്യൂക്കേഷണൽ ആന്റ് റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റായിരുന്ന എസ് എ. പുതിയ വളപ്പിൽ മെമ്മോറിയൽ അവാർഡ് പ്രത്യാശ പേരാമ്പ്രക്ക് ലഭിച്ചു. മില്ലത്ത് എഡ്യൂക്കേഷണൽ ആന്റ് റിലീഫ് സൊസൈറ്റി പ്രസി: കെ പി ആലികുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട്ട്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ കഥാ രചനക്ക് ഒന്നാം സ്ഥാനം നേടിയ സന്ധ്യ വെളളിയൂരിന് ഗ്രാമപഞ്ചായത്ത് മെമ്പർ ലിമ പാലയാട്ട് ഉപഹാരം നൽക്കി ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ദിൽഹാ റഫീഖ്, ഹാദി എസ് മുഹമ്മദ് എന്നിവരെ മുൻ പഞ്ചായത്ത് മെമ്പർ എസ് കെ അസൈനാർ ഉപഹാരം നൽകി അനുമോദിച്ചു. പി വിജയൻ, ആതിര ബാലൻ നായർ , കെ എം നാരായണൻ , എ മുഹമ്മദലി, കെ അബൂബക്കർ, സി അമ്മൂട്ടി, സി അബ്ദുറഹ്മാൻ , പ്രസന്നൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സൊസൈറ്റി ജനറൽ സെക്രട്ടറി,കരിം പിലാക്കി ചടങ്ങിന് സ്വാഗതം പറഞ്ഞു.