പേരാമ്പ്ര: ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പരിശീലകൻ അറസ്റ്റിൽ. പേരാമ്പ്രയിലെ സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ഡ്രൈവിങ് പരിശീലകൻ അനില്‍കുമാറിനെ (60)യാണ് പേരാമ്പ്ര എസ്.ഐ ജിതിന് വാസ് അറസ്റ്റ് ചെയ്തത്.
ഇയാളെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 18കാരിയായ യുവതിയാണ് പേരാമ്പ്ര പോലീസിൽ പരാതി നൽകിയത്. മേയ് ആറിനാണ് സംഭവം. 25നും യുവതിക്കുനേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിയിൽ പറയുന്നു.