പേരാമ്പ്ര : നഗരത്തിൽ വടകര റോഡ് കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. വാല്യക്കോട് മത്തത്ത് മീത്തൽ അനിൽരാജ് (32), ജോബി കൊറോത്ത് (44) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 9.30-ഓടെ ലൂണാർ ടൂറിസ്റ്റ് ഹോമിനടുത്താണ് അപകടം. പേരാമ്പ്ര ഹൈസ്കൂൾ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നു വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.