പേരാമ്പ്ര : ബൈപ്പാസിൽ ചെമ്പ്ര റോഡ് കവലയിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മരുതേരി കുന്നത്ത് വീട്ടിൽ കവി അബ്ദുള്ള പേരാമ്പ്രയ്ക്കാണ് കാലിന് പരിക്കേറ്റത്. പേരാമ്പ്രയിൽ നിന്ന് ബൈക്കിൽ മരുതേരിയിലെ വീട്ടിലേക്ക് പോകുമ്പോൾ കക്കാട് ഭാഗത്തു നിന്ന് വന്ന കാറിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.