പേരാമ്പ്ര: കഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവള യു. പി. സ്കൂളിൽ ഉണ്ടായിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങി. ആവള, പെരിഞ്ചേരിക്കടവ്, കാഞ്ഞിരക്കുനി, കക്കറമുക്ക് മേഖലയിൽ നിന്ന് വീടുകളിൽ വെള്ളം കയറിയ 31 കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്.
ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളിൽ ശുചീകരണ പ്രവർത്തനം നടന്നു. സമാപന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏ. കെ. ഉമ്മർ, ശ്രീഷാ ഗണേഷ്, മോനിഷ, ബിജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേഷ്, വില്ലേജ് ഓഫീസർ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ നവീൻ, ഒലിപ്പിൽ മമ്മു, വിജയൻ ആവള, കൊയിലോത്ത് ഗംഗാധരൻ, രജീഷ് ടി. കെ, കെ. കുമാരൻ, ജിജോയ് ആവള, മൊയ്തു കുനീമ്മൽ, അസീസ് പി. എം എന്നിവർ സംസാരിച്ചു. ക്യാമ്പിലെ കുടുംബാംഗങ്ങൾക്കുള്ള അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.