പേരാമ്പ്ര: ആവള മാനവകലാവേദിയുടെ പ്രവർത്തകനും, അദ്ധ്യാപകനും, കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ആവള കുട്ടോത്ത് പ്രദേശത്തെ നിറസാന്നിധ്യവുമായിരുന്ന ബാണത്തൂർ നാരായണൻ നമ്പൂതിരിയുടെ 5 -ാം ചരമവാർഷിക ദിനാചരണം മാനവകലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. ബാലസാഹിത്യകാരൻ ബാലകൃഷ്ണൻ എടക്കയിൽ ഉൽഘാടനം ചെയ്തു. ബൈജു ആവള അദ്ധ്യക്ഷത വഹിച്ചു. സി. എം ഗംഗാധരൻ, കെ അപ്പുക്കുട്ടി, വിജയൻ ആവള, രാജൻ അരീക്കൽ, ടി. എം രാഘവക്കുറുപ്പ്, ടി. പി മൊയ്തു, നൌഷാദ് വി. കെ, കെ മൊയ്തീൻ എന്നിവർ സംസാരിച്ചു. പി. എം സുധാകരൻ സ്വാഗതവും വിജയൻ മലയിൽ നന്ദിയും പറഞ്ഞു.