പേരാമ്പ്ര: ആവള മഹാത്മ കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ് ആവള നട അംഗനവാടിയുടെ സഹകരണത്തോടെ ശിശുദിന ആഘോഷം നടത്തി. കുട്ടികളും അമ്മമാരും പങ്കെടുത്ത ശിശുദിന റാലിക്ക് ശേഷം നടന്ന പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. ടി ഷിജിത്ത് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് അദ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം എ.കെ ഉമ്മർ, സുജീഷ് നല്ലൂർ, ഷാഫി ഇടത്തിൽ, നാരായണി മാണികോത്ത് എന്നിവർ ആശംസാപ്രസംഗം നടത്തി. മഹാത്മയുടെ കുട്ടികൾക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. മഹാത്മകൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള സ്വാഗതവും അംഗൻവാടി വർക്കർ സ്വപ്ന നന്ദിയും പറഞ്ഞു.