ആവള: കുട്ടോത്ത് ഗവ: ഹയർസെക്കണ്ടറി സ്കൂൾ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം. വി. ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ സ്കൂൾ എൻ. എസ്സ്. എസ്സ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. എം. ബിജിഷ അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ. ലിജി, എം. വി. ആർ ക്യാൻസർ സെന്ററിലെ ഡോക്ടർ വാഫിയ റിഹാൻ, പ്രധാന അദ്ധ്യാപകൻ സന്തോഷ് സാദരം, എം. പി. ടി. എ പ്രസിഡന്റ് ഷിജി. കെ, പി. ടി. എ വൈസ് പ്രസിഡന്റ് അമ്മത്. കെ, വിജയൻ ആവള, എൻ. എസ്സ്. എസ്സ് പ്രോഗ്രാം ഓഫീസ്സർ അജിനി എന്നിവർ സംസാരിച്ചു. ടി. എം ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ. എസ്സ്. എസ്സ് യൂണിറ്റ് ലീഡർ പാർവ്വതി കൃഷ്ണ നന്ദിയും പറഞ്ഞു.