ആവള: ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര ദിനാഘോഷം ആവളയിലും പരിസര പ്രദേശങ്ങളിലും വിപുലമായ പരിപാടികളോടെ നടന്നു. ആവള സൗഹാർദ സ്വയം സഹായസംഘം പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ കാവല്ലൂർ പ്രദീപ് കുമാർ പെരിങ്ങളത്ത് പൊയിൽ ദേശീയ പതാക ഉയർത്തി. വിജയൻ ആവള, കെ.ഇ രാമചന്ദ്രൻ , എൻ.പി സന്തോഷ് , വിജയൻ മലയിൽ ,വിജയൻ പി, പി ബാലകൃഷ്ണൻ, രാജൻ സി എന്നിവർ നേതൃത്വം നൽകി. മാനവ കലാവേദിയിൽ ഇ. കുഞ്ഞബ്ദുള്ള ദേശീയ പതാക ഉയർത്തി.
ബ്രദേഴ്സ് കലാസമിതി സംഘടിപ്പിച്ച ചടങ്ങിൽ പ്രജിത്ത് വി.സി ദേശീയ പതാക ഉയർത്തി. പായസ വിതരണവും നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ചെറുവണ്ണൂർ പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി . മധുരപലഹാര വിതരണവും നടന്നു. ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആവള യു.പി സ്കൂൾ എന്നിവിടങ്ങങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു.