പേരാമ്പ്ര: ആവളയിലെ കലാ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും, കോൺഗ്രസ് നേതാവും, എൻ. ജി. ഒ അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായിരുന്ന മാണിക്കോത്ത് ബാലന്റെ 2-ാം ചരമ വാർഷികദിനാചരണം പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, ഫോട്ടോ അനാച്ഛാദനം തുടങ്ങിയ പരിപാടികളോടെ നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടിപ്പിച്ച പരിപാടിയിൽ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. പി. ഷോബിഷ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി. പി. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ. എസ്. എസ്. പി. എ നേതാവ് കണാരൻ വാളിയിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. ദാമോദരൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. പി. ഗോപാലൻ, സംസ്കാര സാഹിതി നിയോജക മണ്ഡലം ട്രഷറർ എൻ. കെ എടക്കയിൽ, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഏ. കെ. ഉമ്മർ, ഇ പ്രദീപ് കുമാർ, മണ്ഡലം സെക്രട്ടറി പിലാക്കാട്ട് ശങ്കരൻ, രവീന്ദ്രൻ കിഴക്കയിൽ, ബാബു ചാത്തോത്ത്, തിരുവോത്ത് കുഞ്ഞിരാമൻ നായർ, ബഷീർ കറുത്തെടുത്ത്, പ്രശാന്ത് നിരയിൽ, സോമൻ, രവിക്കുറുപ്പ്, ബാബു നിരയിൽ, മൊയ്തു മലയിൽ എന്നിവർ സംസാരിച്ചു. സുജിഷ് നല്ലൂർ സ്വാഗതവും ശങ്കരൻ ഇ. എം നന്ദിയും പറഞ്ഞു. ദളിത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി ചെറുവണ്ണൂർ സി. ടി പ്രഭാകരക്കുറുപ്പ് സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ എം. കെ. സുരേന്ദ്രൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. പി. പി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.