പേരാമ്പ്ര: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആവള മേഖല കുടുംബ സംഗമവും ഷാഫി പറമ്പിൽ എം പിക്കുള്ള സ്വീകരണവും ജനുവരി ആദ്യവാരം മഠത്തിൽ മുക്കിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷോബിഷ് ആർ. പി ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് നളിനി നല്ലൂർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ. പ്രദീപ് കുമാർ, വി. കെ വിനോദ്, ഷാഫി ഇടത്തിൽ, പി. കെ ബാബുരാജ്, റഹീം മരുതോളി, സി. കെ കരുണാകരൻ, സുജീഷ് എൻ, ദേവി കുറൂര, മായ എൻ, പ്രകാശൻ പി. എം, ശശി മലയിൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി വിജയൻ ആവള (ചെയർമാൻ), വി. കെ വിനോദ് (ജനറൽ കൺവീനർ), റഹീം മരുതോളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.