പേരാമ്പ്ര: സി.ടി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും കലാ സാമൂഹിക സാംസ്ക്കാരിക പൊതു രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വത്തിന് ഉടമയുമായ സി.ടി.പ്രഭാകരക്കുറുപ്പിൻ്റെ ചരമ വാർഷിക അനുസ്മരണം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് എൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.പി ഷോഭിഷ് ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എ. ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിമാരായ എം.പി.കുഞ്ഞികൃഷ്ണൻ, വിജയൻ ആവള, എം.പി.വി നിഷ്കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടി വി.ദാമോദരൻ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കുഞ്ഞബ്ദുള്ള, ബാബു ചാത്തോത്ത്, എം.എം.അശോകൻ, കിഷോർകാന്ത്, രവിക്കുറുപ്പ് കെ.പി, ഗിരിഷ് വാളിയിൽ, രാമദാസ് സൗപർണ്ണിക എന്നിവർ സംസാരിച്ചു. ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷൈനി കെ.പി.സ്വാഗതവും ബാലകൃഷ്കൻ നന്ദിയും പറഞ്ഞു. കാലത്ത് വീട്ടുവളപ്പിൽ പുഷ്പാർച്ചനയും നടന്നു.