പേരാമ്പ്ര: ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിൽ പോലീസിനെതിരെ പ്രവിഷയുടെ അമ്മ സ്മിത. പ്രവിഷയുടെ മുൻഭർത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം പോലീസിൽ പരാതി നൽകിയിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ പോലീസ് മുന്നറിയിപ്പ് നൽകി വിടുക മാത്രമാണ് ചെയ്തത്. പ്രവിഷയെ പ്രശാന്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. പ്രശാന്ത് ലഹരിക്കടിമയെന്നും പ്രവിഷയുടെ അമ്മ ആരോപിച്ചു.
പേരാമ്പ്: ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിൽ പോലീസിനെതിരെ പ്രവിഷയുടെ അമ്മ സ്മിത. പ്രവിഷയുടെ മുൻഭർത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം പോലീസിൽ പരാതി നൽകിയിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ പോലീസ് മുന്നറിയിപ്പ് നൽകി വിടുക മാത്രമാണ് ചെയ്തത്. പ്രവിഷയെ പ്രശാന്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. പ്രശാന്ത് ലഹരിക്കടിമയെന്നും പ്രവിഷയുടെ അമ്മ ആരോപിച്ചു.പേരാമ്പ്: ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിൽ പോലീസിനെതിരെ പ്രവിഷയുടെ അമ്മ സ്മിത. പ്രവിഷയുടെ മുൻഭർത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം പോലീസിൽ പരാതി നൽകിയിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ പോലീസ് മുന്നറിയിപ്പ് നൽകി വിടുക മാത്രമാണ് ചെയ്തത്. പ്രവിഷയെ പ്രശാന്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. പ്രശാന്ത് ലഹരിക്കടിമയെന്നും പ്രവിഷയുടെ അമ്മ ആരോപിച്ചു.
പ്രവിഷയോടും മക്കളോടും പ്രശാന്തിന് വൈരാഗ്യമുണ്ടായിരുന്നു. ഏഴു വര്‍ഷം മുമ്പ് മൂത്ത മകനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചുവെന്നും അമ്മ പറഞ്ഞു. അന്ന് അയൽവാസി തട്ടിമാറ്റിയതിനാൽ അപകടം ഉണ്ടായില്ല. മൂത്തമകനെ പ്രശാന്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പ്രവിഷയുടെ അമ്മ പറഞ്ഞു. അധ്യാപകർ പരാതി നൽകാൻ ഒരുങ്ങിയപ്പോൾ അവരേയും ഭീഷണിപ്പെടുത്തി. പ്രവിഷയുടെ ചിത്രം മോർഫ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തുവെന്നും അമ്മ കൂട്ടിച്ചേർത്തു.
"ലഹരിക്ക് അടിമയായി അക്രമം നടത്തുന്ന പ്രശാന്തിനെ ജയിലിൽത്തന്നെ നിർത്തിയിരുന്നെങ്കിൽ എൻ്റെ മകൾക്ക് ഈ ഗതിയുണ്ടാകില്ലായിരുന്നു. ഒരു വർഷം മുൻപ് വീട്ടിൽക്കയറി അതിക്രമം നടത്തി എന്നെയും മകളെയും ആക്രമിച്ചിരുന്നു. ബാലുശ്ശേരി പോലീസെടുത്ത കേസിൽ മൂന്ന് മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. പ്രശാന്ത് പ്രവിഷയെ നിരന്തരം ഉപദ്രവിച്ചിരുന്നു. അതിക്രമം സഹിക്കവയ്യാതെ കുറേക്കാലം സുരക്ഷാ ഭവനിലായിരുന്നു താമസം. ഒടുവിലാണ് വിവാഹബന്ധം വേർപെടുത്തിയത്. പ്രശാന്തിനൊപ്പം പ്രവിഷ ചെല്ലാത്തതാണ് വൈരാഗ്യത്തിന് കാരണം." സ്മിത പറഞ്ഞു.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രവിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാർഡിനുമുന്നിലെ വരാന്തയിലേക്ക് പ്രവിഷയെ വിളിക്കുകയായിരുന്നു. കൈയിൽ സ്റ്റീൽകുപ്പിയിൽ കരുതിയിരുന്ന ആസിഡ് പ്രവിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിൻതിരിഞ്ഞോടവേ ശരീരത്തിന്റെ പിൻഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാർഡിലെ ബാത്ത്‌റൂമിലേക്ക് പ്രവിഷ ഓടിക്കയറി.
ഈസമയം പ്രശാന്ത് റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രവിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. മാറാട് കോടതി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പ്രവിഷയുടെ മൊഴി രേഖപ്പെടുത്തി.