പേരാമ്പ്ര: മകനെ മർദിച്ച അച്ഛൻ അറസ്റ്റിൽ. തയ്യുള്ളതിൽ ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുകാരനായ മകനെ ഇയാൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു.
ശ്രീജിത്ത് വീട്ടിൽ നിരന്തരം മദ്യപിച്ചു വന്നു പ്രശ്നം ഉണ്ടാക്കൽ പതിവാണ്. ഇന്നലെ വീണ്ടും പ്രശ്നമുണ്ടാക്കി. തുടർന്ന് കുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇത് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറയുകയും ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.