വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആളില്ലാത്ത നിലയിൽ മദ്യം പിടിക്കൂടി. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനടുത്ത് വടകര എന്ന മഞ്ഞ നിറത്തിലുള്ള സൈൻബോർഡ് സ്ഥാപിച്ചതിന് സമീപമാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പെക്ടർ ധന്യയും പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മദ്യ ശേഖരം പിടികൂടിയത്.
കാർബോർഡ് പെട്ടിയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽസൂക്ഷിച്ച 45 കുപ്പി (6.1 ലിറ്റർ) മാഹി വിദേശമദ്യമാണ് കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി കേസെടുത്തു. പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ഉനൈസ് എൻ എം, സി ഇ ഓമാരായ ശ്യാം രാജ്, അനിരുദ്ധ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി പി ബിനീഷ്, കോൺസ്റ്റബിൾ മുരളി എന്നിവർ പങ്കെടുത്തു.