ഷൊര്‍ണൂര്‍: കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്‌നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്‌നം എന്താണെന്ന് വ്യക്തമല്ല.വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.