തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു. വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല, രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപ്പൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.
മുൻ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരൻ മലയാളികളോട് മാപ്പ് പറയണമെന്ന് എൽഡിഎഫും കോൺഗ്രസും ആവശ്യപ്പെട്ടു.